കര്‍ക്കടകത്തിലെ മഴയുള്ള ഒരു പകല്‍. പതിവുപോലെ വരുൺ ലാപ്ടോപ് എടുത്തുവച്ച് നെറ്റ് കണക്ട് ചെയ്തു. ഫേസ്ബുക്കിൽ കയറിയിട്ട് കുറെ നാളായി. ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത ആ കുട്ടി ഫ്രണ്ട് ആയി ഇട്ടിരിക്കുന്നു. ഉടനെ തന്നെ ഒരു മെസ്സേജ് അയച്ചു. മറുപടി അവൻ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു. അവന്റെ മസില്‍ പ്രണയം തോന്നുന്ന രീതിയിലായിരുന്നു അവളുടെ മെസ്സേജുകൾ. അവന്റെ മനസ്സ് മന്ത്രിച്ചു. “എനിക്കായി, എവിടെയോ ഇരുന്നു ഒരാള്‍ ഒത്തിരി സ്നേഹിക്കുന്നു.” അതാരായിരിക്കും? പേരുമാത്രം അറിയാം. പക്ഷെ ആളെ കണ്ടിട്ടില്ല. ആ മുഖം അവൻ ഓര്‍ത്തുനോക്കി. പേരുമാത്രം സുപരിചിതം. ആരായിരിക്കും? അങ്ങിനെ ആ ദിവസം കടന്നു പോയി.
അടുത്ത ദിവസം പതിവിലും നേരത്തെ അവൻ ഉറക്കം ഉണര്‍ന്നു. തന്റെ ഉള്ളിലുളത് തുറന്നു പറയണം. പ്രണയം തുളുമ്പി നിൽക്കുന്ന മനസുമായി വരുൺ പതിവിലും നേരത്തെ ഓഫീസിൽ എത്തി. ഒരുപാട് ജോലിത്തിരക്കുകൾ ഉള്ള ദിവസമായിരുന്നുഅന്ന്. അതുകൊണ്ട് ഓണ്‍ലൈനില്‍ കേറാന്‍ കഴിഞ്ഞില്ല. എങ്ങിനെ അത് തുറന്നു പറയും? എപ്പോള്‍ പറയും? ഒത്തിരി വിഷമത്തോടെ വരുൺ അന്ന് ഓഫീസിന്റെ പടിയിറങ്ങി. “ഉള്ളിലെ പ്രണയം ആരോടും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. അത് എനിക്കെന്നും വേദനകളെ തന്നിട്ടുള്ളൂ. അതെന്റെ വിധിയാണ്.” അവന്റെ മനസ്സ് മന്ത്രിച്ചു.
ഒത്തിരി വേദനയോടെയാണ് അന്ന് വരുൺ ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തില്‍ സുന്ദര സ്വപ്നമെന്നപോലെ അവളെ കണ്ടു. ആ മുഖം അവന് കാണാൻ കഴിഞ്ഞു. എപ്പോളും ആ മുഖം അവന്റെ ഹൃദയത്തിൽ തങ്ങി നിന്നു. പക്ഷെ… ഒരു ദുഃസ്വപ്‌നം എന്ന പോലെ അവനിൽനിന്നും അവൾ അകന്നു പോകുന്നതാണ് പിന്നീട് കണ്ടത്. അത് അവന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. പെട്ടന്ന് ഞാന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു. പിന്നീട് ഉറങ്ങാന്‍ കഴിഞ്ഞില്ല. മായാത്ത വസന്തം പോലെ… മറയാത്ത നിഴല്‍ പോലെ… വാടാത്ത പൂക്കള്‍ പോലെ… അവളുടെ ചിരിക്കുന്ന ആ മുഖം മനസ്സില്‍ നിറഞ്ഞു നിന്നു. “എങ്ങിനെ അവളോട് ഞാന്‍ എന്‍റെ ഉള്ളിലെ പ്രണയം പറയും.” അവൻ ചിന്തയിലായി. അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം അവള്‍ ഓണ്‍ലൈന്‍ വന്നു. അവർ ഒത്തിരി നേരം ചാറ്റ് ചെയ്തു. പക്ഷെ, അവന്റെ ഉള്ളിലെ ആ ഹിതം പറയാൻ കഴിഞ്ഞില്ല. പിന്നെ ഒരു നീണ്ട ഇടവേളക്ക് ശേഷമാണു വരുണിന് അവളുടെ മെസ്സേജ് നോക്കാൻ കഴിഞ്ഞത്.
രാത്രി ഒരു മണി. വരുണിന് അന്ന് ഉറങ്ങാന്‍ കഴിഞില്ല. ഒരുപാടു നേരം അവളെ കുറിച്ചു ഓര്‍ത്തിരുന്നു. അവന്റെ ഉള്ളിലെ പ്രണയത്തെ പുറത്തെടുത്തു. എന്നിട്ട് അവള്‍ക്കായി ഒരു പ്രണയ ലേഖനം എഴുതി……
കാലങ്ങൾ അവളെ അവനിൽനിന്നും അകറ്റി. അപ്പോളെല്ലാം അവന്റെ മനസ്സില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു പിന്നീട് അവന്റെ ജീവാംശം. അവൾ അവനിൽ നിന്നും വളരെ അകന്നു പോയിരുന്നു… തുറന്നു പറയാൻ കഴിയാതെപോയ പ്രണയം വരുണിന്റെ ഹൃദയ നൊമ്പരമായി മാറി….
പ്രണയം ഒരു പനിനീര്‍ പുഷ്പം പോലെ സുന്ദരമാണ്……
പക്ഷെ…. നഷ്ട പ്രണയത്തിന്റെ നൊമ്പരമാണ്
ഏറെ മനോഹരം……

