വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴേണ്ട വിധം

അനേകഭക്തരുടെ പ്രിയക്ഷേത്രമാണ് തൃശൂരിലെ വടക്കുംനാഥന്‍.കേരളത്തിലെ ഏറ്റവും വിസ്താരമേറിയ മതില്‍ക്കെട്ടുള്ള വടക്കുംനാഥക്ഷേത്രം 108 ശിവാലയസ്തോത്രത്തിലെ പ്രഥമസ്ഥാനം വഹിക്കുന്നതോടൊപ്പം തന്നെ അതില്‍ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ ഇത്രയും അധികം ദേവതകളും പ്രതിഷ്ഠകളും ഉള്ള ഒരു ക്ഷേത്രം കേരളത്തില്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ആദ്യമായി തൊഴാന്‍ വരുന്നവര്‍ക്ക് രീതികള്‍ അല്‍പം സങ്കീര്‍ണ്ണമായി തോന്നാം. പ്രധാന ദേവതകള്‍ : വടക്കുംനാഥന്‍ ( ശിവന്‍ ), പാര്‍വതി, ശങ്കരനാരായണന്‍, ശ്രീരാമന്‍ എന്നിവയാണ്. ഉപദേവതകള്‍ : ഗണപതി , നരസിംഹമൂര്‍ത്തി , ഗോശാലകൃഷ്ണന്‍ , അയ്യപ്പന്‍ …

ഒരു പുലര്‍ക്കാല സ്വപ്നം

ഒരു പാലക്കാടൻ ഉൾഗ്രാമം. പച്ചപരവതാനി വിരിച്ചു നിൽക്കുന്ന പാടങ്ങൾ‍. അതിന് നടുവിലൂടെ വീതി കുറഞ്ഞ വരമ്പുകൾ. അതിലൂടെ വിശാലും പ്രിയയും കൈകോർത്തു പിടിച്ചു നടന്നു നീങ്ങി. പെട്ടെന്ന് ചെറിയ ചാറ്റല്‍മഴ വന്നു. അത് വകവെക്കാതെ അവർ ക്ഷേത്രദർശ്ശനം കഴിഞ്ഞു വരികയായിരുന്നു. അവർ ആമ്പല്‍ കുളത്തിന് അരികിലൂടെ തോളുരുമ്മി നടന്നു. ആകസ്മികമായ അവളുടെ കരസ്പർശം വിശാലിന്റെ മനസ്സില്‍ കുളിരായി നിറഞ്ഞു നിന്നു. അവളുടെ ഓരോ സ്പര്‍ശനവും അവന്റെ മനസ്സില്‍ പ്രണയത്തിന്റെ മഞ്ഞുതുള്ളിയായി നിറയുകയായിരുന്നു. അവളുടെ സ്നേഹപൂര്‍വമുള്ള ഓരോ നോട്ടവും അവന്റെ മനസ്സില്‍ …

പ്രണയം

കര്‍ക്കടകത്തിലെ മഴയുള്ള ഒരു പകല്‍. പതിവുപോലെ വരുൺ ലാപ്ടോപ് എടുത്തുവച്ച് നെറ്റ് കണക്ട് ചെയ്തു. ഫേസ്ബുക്കിൽ കയറിയിട്ട് കുറെ നാളായി. ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത ആ കുട്ടി ഫ്രണ്ട് ആയി ഇട്ടിരിക്കുന്നു. ഉടനെ തന്നെ ഒരു മെസ്സേജ് അയച്ചു. മറുപടി അവൻ  പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു. അവ​ന്റെ മസില്‍ പ്രണയം തോന്നുന്ന രീതിയിലായിരുന്നു അവളുടെ മെസ്സേജുകൾ. അവ​ന്റെ മനസ്സ് മന്ത്രിച്ചു. "എനിക്കായി, എവിടെയോ ഇരുന്നു ഒരാള്‍ ഒത്തിരി സ്നേഹിക്കുന്നു." അതാരായിരിക്കും? പേരുമാത്രം അറിയാം. പക്ഷെ ആളെ കണ്ടിട്ടില്ല. ആ …